തിരുവനന്തപുരം: ജക്കാർത്തയിൽ നിന്ന് മദീനയിലേക്ക് പുറപ്പെട്ട സൗദി എയർലൈൻസ് വിമാനത്തിന് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തി. വിമാനത്തിലെ 29 വയസ്സുള്ള യാത്രക്കാരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് വിമാനം വഴിതിരിച്ചുവിട്ടത്.

വിമാനം തിരുവനന്തപുരത്ത് ഇറങ്ങിയയുടൻ, അടിയന്തര വൈദ്യസഹായം നൽകുന്നതിനായി യാത്രക്കാരനെ ഉടൻ ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികൾ ആരംഭിച്ചു. യാത്രക്കാരൻ ബോധരഹിതനായതായി പ്രാഥമിക വിവരങ്ങളിൽ പറയുന്നു.

ഈ സംഭവത്തെ തുടർന്ന് വിമാനത്താവളത്തിൽ പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. യാത്രക്കാരന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.