- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നഴ്സിന്റെ കഴുത്തിൽ പിടിച്ച് തള്ളിയ രോഗി മുറിയിൽ കയറി വാതിലടച്ചു; ഫയർ ഫോഴ്സ് വാതിൽ തകർത്ത് കീഴ്പ്പെടുത്തി; കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ അക്രമം കാണിച്ചത് മാനസിക വിഭ്രാന്തിയുള്ള യുവാവ്
കാസർകോട് : കാഞ്ഞങ്ങാട് അതിഞ്ഞാലിലെ സ്വകാര്യ ആശുപത്രിയിൽ രോഗി നഴ്സിന്റെ കഴുത്തിൽ പിടിച്ച് തള്ളി. ഇയാൾ മുറിയിൽകയറി വാതിലടച്ച് ലോക്ക് ചെയ്തത് പരിഭ്രാന്തി പരത്തി. ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.
മാനസിക വിഭ്രാന്തി പ്രകടിപ്പിച്ച ബന്തടുക്ക പടുപ്പിലെ 35കാരനാണ് നഴ്സിനെ തള്ളിയത്. ആശുപത്രിയിലെ മൂന്നാം നിലയിലെ മാനസിക വിഭ്രാന്തി ഉള്ളവർക്കായുള്ള വാർഡിലെ രോഗിയാണ് ആശുപത്രി ജീവനക്കാരെയും മറ്റും മുൾമുനയിൽ നിർത്തിയത്. റൂം ലോക്കായതിനാൽ ആശുപത്രി അധികൃതർ ഫയർ ഫോഴ്സിനെ വിളിച്ച് മുറിയുടെ വാതിൽ തകർത്തു അകത്ത് പ്രവേശിക്കുകയായിരുന്നു.
മരുന്ന് നൽകാൻ പോയ നഴ്സ് രോഗിയുടെ പിടുത്തത്തിൽ നിന്ന് രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടായിരുന്നു. 35കാരനായ യുവാവ് അടുത്ത ബന്ധുവിന്റെ മരണത്തിന് ശേഷമാണ് ഇത്തരത്തിൽ മാനസിക വിഭ്രാന്തി പ്രകടിപ്പിക്കാൻ തുടങ്ങിയതെന്ന് ബന്ധുക്കൾ പറയുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്