- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെയർഹൗസ് കോർപ്പറേഷൻ പെൻഷൻകാരുടെ ദുരവസ്ഥ തുടരുന്നു; കമ്പനി റെഗുലേഷൻ അനുസരിച്ച് പെൻഷൻ നൽകുന്നില്ല; ലഭിക്കുന്നത് തുച്ഛമായ പെൻഷൻ; വയോജനങ്ങൾ ദുരിതത്തിൽ
തിരുവനന്തപുരം: സംസ്ഥാന വെയർ ഹൗസിങ് കോർപ്പറേഷനിലെ പെൻഷൻകാർക്ക് അർഹതപ്പെട്ട പെൻഷൻ നിഷേധിക്കുന്നതായി ആരോപണം. കമ്പനിക്ക് പെൻഷൻ ഉത്തരവായത് 1996 ലാണ്. ഇവിടെ 83 വയസ്സുവരെയുള്ള സ്ത്രീകൾ അടക്കമുള്ള വയോജനങ്ങളായ പെൻഷൻകാർക്ക് 32 വർഷം മുമ്പുള്ള ശമ്പള പരിഷ്‌ക്കരണ സ്‌കെയിലിൽ വളരെ തുച്ഛമായ പെൻഷനാണ് ലഭിക്കുന്നത്.
ഈ തുകയിൽ ഇതുവരെയും മാറ്റം വന്നിട്ടില്ല. ഇതിന്റെ അടിസ്ഥാനത്തിൽ പെൻഷൻകാർ കേരള ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തു. കോർപ്പറേഷന്റെ റെഗുലേഷൻ പ്രകാരം പെൻഷൻ തരണമെന്നായിരുന്നു ഇതിലെ ആവശ്യം. ഈ ആവശ്യം 2010 ൽ കോടതി അംഗീകരിച്ചു.
14.11.2017 ലെ സുപ്രീം കോടതി വിധി പ്രകാരവും കോർപ്പറേഷന്റെ റെഗുലേഷൻ അനുസിരച്ച പെൻഷൻ നൽകണമെന്നാണ് ഉത്തരവ്. ഈ വിധി പ്രകാരം പെൻഷൻ നൽകണമെന്ന് കേരള സർക്കാരിനുവേണ്ടി അഗ്രികൾച്ചറൽ പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിടുകയും ചെയ്തു. ഈ ഉത്തരവിൽ പറയുന്നത് കോർപ്പറേഷന്റെ വിഭവങ്ങളിൽ നിന്ന് സ്വയം പെൻഷൻ നൽകണമെന്നാണ്.
കമ്പനിയുടെ 50 % ഷെയർ ഹോൾഡർ കേന്ദ്ര വെയർ ഹൗസ് കോർപ്പറേഷനാണ്. ഇതുപ്രകാരം കേന്ദ്ര വെയർ ഹൗസ് കോർപ്പറേഷനംു പറഞ്ഞു കോടതി ഉത്തവ് സമയബന്ധിതമായി നടപ്പിലാക്കണമെന്ന്. എന്നിട്ടും കോർപ്പറേഷൻ പെൻഷൻ നൽകാൻ വിമുഖത കാട്ടിയതിനെത്തുടർന്ന് സുപ്രീം കോടതിയിൽ പെറ്റീഷൻ സമർപ്പിച്ചു. ഇത് സുപ്രീം കോടതി കേരള ഹൈക്കോടതിയിലേക്കയച്ചു. ഇതുപ്രകാരം 2020 ൽ പെൻഷൻ കുശിക സഹിതം നൽണമെന്ന കോടതി വിധിച്ചു.
ഇതിനെതിരെ കോർപ്പറേഷൻ മാനേജ്മെന്റ് വീണ്ടും അപ്പീൽ നൽകി. ഇത് പെൻഷൻകാരെ വീണ്ടും ദുരിതത്തിലാക്കിയിരിക്കുകയാണ്. നിലവിൽ 600 ലധികം പെൻഷൻകാർ ഉണ്ട് കോർപ്പറേഷനിൽ നിന്നും വിരമിച്ചതിൽ.




