കണ്ണൂർ: പാനൂരിലെ പി.ആർ. മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ ലാബിനുള്ളിൽ പ്യൂണിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഷിബിൻ (35) എന്നയാളാണ് മരിച്ചത്. സ്കൂളിലെ ലാബിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.

പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, സാമ്പത്തിക പ്രശ്നങ്ങളെ തുടർന്നാണ് ഷിബിൻ ജീവനൊടുക്കിയതെന്നാണ് സൂചന. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.