- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കളമശ്ശേരിയിൽ പെട്രോൾ പമ്പ് ജീവനക്കാരെ സംഘം ചേർന്ന് ആക്രമിച്ചു; മർദ്ദനത്തിൽ കലാശിച്ചത് സിഎൻജി നിറക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം
കൊച്ചി: എറണാകുളം കളമശ്ശേരിയിൽ പെട്രോൾ പമ്പ് ജീവനക്കാരെ സംഘം ചേർന്ന് ആക്രമിച്ചു.നെടുമ്പാശേരി സ്വദേശി മുഹമ്മദ് സുഹൈൽ, കളമശേരിസ്വദേശികളായ വിഷ്ണുജിത്,ബിനിഷാദ്, മലപ്പുറം സ്വദേശി മുഹമ്മദ് അസ്ലം, ആലുവ സ്വദേശി വിഷ്ണു, വരാപ്പുഴ സ്വദേശിയായ റിഫാസ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.സിഎൻജി നിറക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനൊടുവിലാണ് പമ്പ് ജീവനക്കാരെ ക്രൂരമായി മർദിച്ചത്.
ഇന്നലെ അർധരാത്രി പത്തടിപ്പാലത്തെ പെട്രോൾ പമ്പിലാണ് സംഭവം. സിഎൻജി നിറക്കുമ്പോൾ വാഹനത്തിൽ നിന്ന് യാത്രക്കാരോട് ഇറങ്ങിനിൽക്കാൻ പെട്രോൾ പമ്പ് ജീവനക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിനവർ തയ്യാറായില്ല.തുടർന്ന് ജീവനക്കാരും യാത്രക്കാരും തമ്മിൽ തർക്കമുണ്ടാവുകയും ജീവനക്കാരെ ക്രൂരമായി ആക്രമിക്കുകയുമായിരുന്നു.
പെട്രോൾ പമ്പ് ജീവനക്കാരായ ഒഡീഷ സ്വദേശി നിവേദ് നായിക്, റാന്നി സ്വദേശി വിവേക് എന്നിവർക്കാണ് മർദനമേറ്റത്.




