തിരുവല്ല:തിരുവല്ല പുഷ്പഗിരി മെഡിസിറ്റിയിലെ ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കാൻ ശ്രമിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന ഫാർമസി വിദ്യാർത്ഥിനി മരിച്ചു.രണ്ടാംവർഷ ബി ഫാം വിദ്യാർത്ഥിനിയും കരുനാഗപ്പള്ളി സ്വദേശിയുമായ ഷബാനയാണ് ഇന്ന് ചികിത്സയിൽ കഴിയുന്നതിനിടെ മരിച്ചത്.

കഴിഞ്ഞ ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് ഷബാനയെ ഹോസ്റ്റൽ മുറിയിൽ ഗുരുതരാവസ്ഥയിൽ കണ്ടത്.മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം തിരുവല്ല പൊലീസ് ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം നാളെ ബന്ധുക്കൾക്ക് വിട്ടു നൽകും.