- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മീൻവലയ്ക്കുള്ളിൽ കുടുങ്ങിയ ഭീമന് ഏഴടിയോളം നീളം; കോട്ടയത്ത് തോട്ടിൽ ഇട്ട മീൻവലയിൽ നിന്നും ലഭിച്ചത് ഭീമൻ പെരുമ്പാമ്പിനെ
കോട്ടയം: കോട്ടയത്തെ സംക്രാന്തിക്ക് സമീപം കുഴിയായിപ്പടിയിൽ മീൻവലക്കുള്ളിൽ കുടുങ്ങിയ പെരുമ്പാമ്പിനെ പിടികൂടി.ഏഴടിയോളം നീളമുള്ള പെരുമ്പാമ്പിനെയാണ് വലയ്ക്കുള്ളിൽ നിന്നും കണ്ടെത്തിയത്.കുഴിയാലിപ്പടി പൊന്നാറ്റിൻപാറ സ്വദേശി രാജു മുയപ്പ് തോട്ടിൽ ഇട്ട മീൻവലയിലാണ് പെരുമ്പാമ്പ് കുടുങ്ങിയത്.
രാവിലെ 7.30 ഓടെ മീൻ വല ഉയർത്തിയപ്പോഴായിരുന്നു ഭീമൻ പാമ്പിനെ കണ്ടത്.തുടർന്ന് പാറമ്പുഴയിൽ ഫോറസ്റ്റ് ഓഫീസ് അധികൃതരെ വിവരമറിയിക്കുകയും ഉദ്യോഗസ്ഥരെത്തി നാട്ടുകാരുടെ സഹായത്തോടെ പാമ്പിനെ കൊണ്ടുപോവുകയും ചെയ്തു.
ഏതെങ്കിലും വനമേഖലയിലേക്ക് പെരുമ്പാമ്പിനെ തുറന്ന് വിടാനാണ് അധികൃതരുടെ തീരുമാനം.ഈ മേഖലയിൽ പെരുമ്പാമ്പിനെ അടുത്തെങ്ങും കണ്ടിട്ടില്ല എന്ന് പ്രദേശവാസികൾ പറയുന്നു.കോട്ടയം നഗരത്തോട് ചേർന്നുള്ള മേഖലയാണിത്.അതേ സമയം കഴിഞ്ഞ ആഴ്ചയും നഗരപ്രദേശത്ത് മറ്റൊരിടത്ത് പെരുമ്പാമ്പിനെ പിടികൂടിയിരുന്നു.




