തിരുവനന്തപുരം: ഇസ്രയേലിൽ കുടുങ്ങിയ മലയാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രി എസ്.ജയശങ്കറിന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. ഇസ്രയേൽ-ഹമാസ് സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് കത്ത്.

7000ഓളം മലയാളികൾ ഇസ്രയേലിൽ ഉണ്ട്. യുദ്ധസാഹചര്യം സാധാരണക്കാരെ അങ്ങേയറ്റം പ്രയാസത്തിലാക്കുന്നു. ഇസ്രയേലിലുള്ള മലയാളികളുടെ കുടുംബങ്ങൾ ആശങ്കയിലാണെന്നും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. ഇവരുടെ സുരക്ഷ ഉറപ്പാക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പട്ടിട്ടുണ്ട്.