- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇളംകള്ള് പോഷകസമൃദ്ധം; കള്ളിനെക്കുറിച്ച് അറിയുന്നവർക്ക് അക്കാര്യം അറിയാം': ഇ പി ജയരാജന് പിന്നാലെ കള്ളിന്റെ ഗുണഗണങ്ങൾ വാഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയനും
കണ്ണൂർ: ഇളം കള്ള് പോഷക സമൃദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കള്ളിനെ കുറിച്ച് അറിയുന്നവർക്കെല്ലാം അക്കാര്യമറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂർ നായനാർ അക്കാദമിയിൽ ജില്ല വികസന സെമിനാറിന്റെ ഓപ്പൺ ഫോറം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പിണറായി വിജയൻ.
വിനോദസഞ്ചാര കേന്ദ്രത്തിലെ റിസോർട്ടുകൾക്കും ഹോട്ടലുകൾക്കും നമ്മുടെ നാടൻ കള്ള് കൊടുക്കാനാണ് തീരുമാനിച്ചത്. ചെത്തിക്കഴിഞ്ഞ ഉടനെയുള്ള കള്ളാണ് നൽകുക. കള്ളിനെ കുറിച്ച് അറിയുന്നവർക്കെല്ലാം അറിയാം അപ്പോഴത് വലിയ ലഹരി മൂത്തതായിരിക്കില്ല എന്നത് – പിണറായി വിജയൻ പറഞ്ഞു.
വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കള്ള് നൽകുന്നതിനെ ചില ന്യായങ്ങൾ പറഞ്ഞ് എതിർക്കുകയാണ് ചിലർ. അക്കാര്യങ്ങളെല്ലാം പിന്നീട് ആലോചിക്കേണ്ടതാണ്. എല്ലാകാര്യവും മദ്യനയത്തിൽ പറയണമെന്നില്ല. നയം നടപ്പാക്കുമ്പോൾ തീരുമാനിക്കുമെന്നും പിണറായി വ്യക്തമാക്കി.
കള്ള് മദ്യമല്ലെന്നും യഥാർഥത്തിൽ അത് നല്ലൊരു പോഷകാഹാര വസ്തുവാണെന്നുമുള്ള എൽഡിഎഫ് കൺവീനർ ഇ പി ജയരാജന്റെ പ്രസ്താവന കഴിഞ്ഞ ദിവസം വാർത്തയായിരുന്നു. കള്ള് യഥാർഥത്തിൽ മദ്യമല്ല. അത് നല്ലൊരു പോഷകാഹാര വസ്തുവാണ്. രാവിലെ എടുത്ത ഉടൻതന്നെ അത് കഴിക്കുന്നതിൽ വലിയ കുറ്റംപറയാൻ പറ്റില്ല. അപ്പോഴത് വലിയ ലഹരിയായി മാറുന്നില്ല. കള്ളിന്റെയും നീരയുടെയും ഉൽപാദനം വർധിപ്പിച്ചാൽ സംസ്ഥാനത്ത് വലിയ തൊഴിൽസാധ്യതയുണ്ടാകുമെന്നും ഇ.പി. ജയരാജൻ പറഞ്ഞിരുന്നു.




