കൊച്ചി: സംസ്ഥാനത്ത് ഇടതുസര്‍ക്കാര്‍ മുന്നോട്ട് വെച്ച കാസര്‍കോട് - തിരുവനന്തപുരം അതിവേഗ റെയില്‍ പദ്ധതി - സില്‍വര്‍ ലൈന്‍ - കേന്ദ്ര റെയില്‍വെ മന്ത്രാലയത്തിന്റെ പരിഗണനയിലാണെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി പിയൂഷ് ഗോയല്‍. റെയില്‍വെ മന്ത്രാലയം ചില വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും ഇതിനുള്ള മറുപടിക്കായി കാത്തിരിക്കുകയാണെന്നും റെയില്‍വെ മന്ത്രി പറഞ്ഞു.

കൊച്ചിയില്‍ നടക്കുന്ന ഗ്ലോബല്‍ ഇന്‍വെസ്റ്റേര്‍സ് സമ്മിറ്റ് കേരള 2025 പരിപാടിയില്‍ പങ്കെടുത്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു റെയില്‍വെ മന്ത്രി. പദ്ധതിയുമായി ജനങ്ങള്‍ ഉയര്‍ത്തിയിരിക്കുന്ന പ്രശ്‌നങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പരിഹരിക്കണം. സംസ്ഥാനത്ത് നിന്ന് ചോദ്യങ്ങള്‍ക്ക് മറുപടി ലഭിക്കുന്ന മുറയ്ക്ക് കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുമെന്നും റെയില്‍വെ മന്ത്രി പ്രതികരിച്ചു.