കണ്ണൂർ: ഡിവൈഎഫ്‌ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗം പികെ അജീഷിനെതിരെ പൊലീസ് കേസെടുത്തു. ഫേസ്‌ബുക്ക് വഴി, വടകര സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെയും മുസ്ലിം സമുദായത്തേയും അധിക്ഷേപിക്കുന്ന തരത്തിൽ പോസ്റ്റ് ചെയ്തുവെന്നാണ് പരാതി.

വടകര സ്ഥാനാർത്ഥി ഷാഫി പറമ്പിലിനേയും മുസ്ലിം സമുദായത്തേയും അധിക്ഷേപിക്കുന്ന രീതിയിലുള്ള പോസ്റ്റുകൾ ഇട്ടുകൊണ്ട് സമൂഹത്തിൽ രാഷ്ട്രീയ വിഭാഗങ്ങൾ തമ്മിൽ സ്പർദ്ധയും, കലഹവും ഉണ്ടാക്കുന്ന രീതിയിൽ പ്രചരിപ്പിച്ചു എന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. നിലവിൽ സിപിഎം പേരാമ്പ്ര ലോക്കൽ കമ്മിറ്റി അംഗമാണ് അജീഷ്. മലപ്പുറം ലോക്‌സഭാ മണ്ഡലം ഇടുതു സ്ഥാനാർത്ഥിയും ഡിവൈഎഫ് ഐ സംസ്ഥാന അധ്യക്ഷനുമായ വസീഫിന് ഒപ്പം നിൽക്കുന്ന നേതാവാണ് അജീഷ്.