തിരുവല്ല: തിരുമൂലപുരം സ്വദേശിനിയായ പ്ലസ് ടു വിദ്യാർത്ഥിനി വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിക്കാൻ കാരണക്കാരനായ തൃശൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ. തൃശ്ശൂർ ചാവക്കാട് അണ്ടത്തോട് സ്വദേശി പ്രവീണി (20)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവല്ല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വ്യാഴാഴ്ച വൈകിട്ടാണ് ഇയാൾ തിരുവല്ല പൊലീസിന്റെ പിടിയിലായത്.

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പ്രവീൺ കഴിഞ്ഞ ഒരു വർഷക്കാലമായി ലൈംഗികമായി ഉപയോഗിച്ചു വരികയായിരുന്നു. ഇക്കാര്യം രക്ഷിതാക്കൾ അറിഞ്ഞതാണ് പെൺകുട്ടിയുടെ ആത്മഹത്യയിൽ കലാശിച്ചത്. കുട്ടിയുടെ അമ്മ ഗൾഫിൽ ജോലി നോക്കുകയാണ്. ഏക മകളാണ്. പിലതാവ് ജോലിക്ക് പോയിപ്പോഴാണ് ആത്മഹത്യ ചെയ്തത്. അമ്മൂമ്മമാരോടൊപ്പം ആയിരുന്നു താമസം. നിരന്തരം ഫോൺ വിളിയെ ചൊല്ലി വീട്ടിൽ അമ്മൂമ്മമാർ വഴക്കു പറയുമായിരുന്നുവത്രേ.