പ്രധാനമന്ത്രി വയനാട് സന്ദര്‍ശിക്കും; ശനിയാഴ്ച എത്തുമെന്ന് സൂചന; എസ് പി ജി സംഘം കേരളത്തിലെത്തി; ഔദ്യോഗിക അറിയിപ്പ് ഉടന്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉരുള്‍പ്പൊട്ടല്‍ താറുമാറാക്കിയ വയനാട് സന്ദര്‍ശിക്കും. ശനിയാഴ്ച ഉച്ചയോടെ ദുരന്തം നടന്ന മേപ്പാടി പഞ്ചായത്തില്‍ എത്തുമെന്നാണു വിവരം. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല. കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ ശേഷം ഹെലികോപ്റ്ററില്‍ വയനാട്ടിലേക്ക് എത്തും. ദുരന്തത്തെക്കുറിച്ച് അറിഞ്ഞ സമയം മുതല്‍ കേരളത്തിന് മോദി എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തിരുന്നു. ഡല്‍ഹിയില്‍ നിന്നും പ്രത്യേക വിമാനത്തിലായിരിക്കും മോദി കണ്ണൂര്‍ വിമാനത്താവളത്തിലെത്തുക. ദുരന്തബാധിത പ്രദേശങ്ങള്‍ അദ്ദേഹം ഹെലികോപ്റ്ററില്‍ സന്ദര്‍ശിക്കും. അതിന് ശേഷം ദുരിതബാധിതര്‍ താമസിക്കുന്ന […]
- Share
- Tweet
- Telegram
- LinkedIniiiii
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉരുള്‍പ്പൊട്ടല്‍ താറുമാറാക്കിയ വയനാട് സന്ദര്‍ശിക്കും. ശനിയാഴ്ച ഉച്ചയോടെ ദുരന്തം നടന്ന മേപ്പാടി പഞ്ചായത്തില്‍ എത്തുമെന്നാണു വിവരം. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല.
കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ ശേഷം ഹെലികോപ്റ്ററില്‍ വയനാട്ടിലേക്ക് എത്തും. ദുരന്തത്തെക്കുറിച്ച് അറിഞ്ഞ സമയം മുതല്‍ കേരളത്തിന് മോദി എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തിരുന്നു.
ഡല്‍ഹിയില്‍ നിന്നും പ്രത്യേക വിമാനത്തിലായിരിക്കും മോദി കണ്ണൂര്‍ വിമാനത്താവളത്തിലെത്തുക. ദുരന്തബാധിത പ്രദേശങ്ങള്‍ അദ്ദേഹം ഹെലികോപ്റ്ററില്‍ സന്ദര്‍ശിക്കും. അതിന് ശേഷം ദുരിതബാധിതര്‍ താമസിക്കുന്ന ക്യാംപുകളും അദ്ദേഹം സന്ദര്‍ശിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
വയനാട്ടിലെ പുനരധിവാസവുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ വളരെ പ്രതീക്ഷയോടെയാണ് ദുരിതബാധിതരും സര്‍ക്കാരും നോക്കിക്കാണുന്നത്.
ചീഫ് സെക്രട്ടറിയുമായും പൊലീസ് മേധാവിയുമായി പ്രാഥമിക ചര്‍ച്ചകള്‍ നടന്നുവെന്നാണു നിഗമനം. അന്തിമ തീരുമാനം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസില്‍ നിന്നായിരിക്കും ലഭിക്കുക
സന്ദര്‍ശനം സംബന്ധിച്ച് സൂചനകള്‍ നേരത്തെ സംസ്ഥാന ബി.ജെ.പി നേതാക്കള്‍ നല്‍കിയിരുന്നെങ്കിലും ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. എസ്.പി.ജി. സംഘം കേരളത്തിലെത്തിയിട്ടുണ്ട്.