കണ്ണൂർ: പോത്തിനെ മെയ്‌ക്കാനെത്തിയപ്പോൾ പ്രണയിച്ചു പ്രലോഭിപ്പിച്ചു പത്താംക്ളാസ് വിദ്യാർത്ഥിനിയെ പലയിടങ്ങളിലും കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ യുവാവിനെ പോക്‌സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തു. പള്ളിപ്രം കരിക്കൻ കണ്ടിച്ചിറയിലെ സറീന മൻസിൽ പി.അനസ്സി(23)നെയാണ് ടൗൺ സിഐ 'ബിനു മോഹനനും സംഘവും അറസ്റ്റ് ചെയ്തത്.

പത്താം ക്ലാസ് വിദ്യാർത്ഥിനി ക്ലാസിൽ പഠനത്തിൽ അശ്രദ്ധകാട്ടാൻ തുടങ്ങിയപ്പോൾ കൗൺസിലിങ്ങിന് വിധേയമാക്കുകയും തുടർന്ന് വിദ്യാർത്ഥിനി പീഡനവിവരം അദ്ധ്യാപികയോട് പറയുകയുമായിരുന്നു. വയലിൽ പോത്തിനെ മെയ്‌ക്കാൻ എത്തിയ പ്രതി പരിചയപ്പെടുകയും നിരവധി തവണ പീഡിപ്പിച്ചുവെന്നുമാണ് പെൺകുട്ടി വെളിപ്പെടുത്തിയത്. അതോടൊപ്പം തന്നെ എട്ടുവർഷം മുൻപ് ഒരു ബന്ധുവും ആദ്യമായി പീഡിപ്പിച്ചിട്ടുണ്ടെന്നും പെൺകുട്ടി പറയുന്നു. സ്‌കൂൾ പ്രധാനധ്യാപകന്റെ പരാതിയിലാണ് കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തത്. പോത്തിനെ വളർത്തുന്നതിനോടൊപ്പം ഇലക്ട്രീഷ്യൻ ജോലിയും ചെയ്തുവരികയാണ് അനസ്.