കണ്ണൂർ: കൗമാരപ്രായത്തിൽ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന 21വയസുകാരന്റെ പരാതിയിൽ ബന്ധുവായ സ്ത്രീക്കെതിരെ പൊലിസ് പോക്സോ കേസെടുത്തു. ചാലക്കുടി സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് ആലക്കോട് പൊലിസ് പരിധിയിൽ താമസിക്കുന്ന സ്ത്രീക്കെതിരെ പൊലിസ് കേസെടുത്തത്.

തനിക്ക് പതിനഞ്ചുവയസുള്ളപ്പോൾ ബന്ധുവിന്റെ വീട്ടിൽ താമസിക്കാനെത്തിയപ്പോഴാണ് പീഡിപ്പിക്കാൻ ശ്രമിച്ചതെന്ന് യുവാവ് നൽകിയ പരാതിയിൽ പറയുന്നു. വർഷങ്ങൾക്ക് മുൻപാണ് സംഭവം നടന്നതെങ്കിലും തനിക്ക് അതിനെകുറിച്ചു ഒന്നും അറിയില്ലായിരുന്നുവെന്നും പോക്സോ വകുപ്പ് പ്രകാരമുള്ള കാര്യങ്ങളെ കുറിച്ചു ഇപ്പോൾ അറിവുലഭിച്ചതിനാലാണ് ഇപ്പോൾ പീഡന പരാതി നൽകുന്നതെന്നുമാണ് യുവാവ് പറയുന്നത്.

യുവാവിന്റെ മൊഴിയെടുത്തതിനു ശേഷം പൊലിസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ആലക്കോട് സി. ഐ എംപി വിനീഷ് കുമാർ, എസ്. ഐ ഷറഫുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തുന്നത്.