തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ കേസില്‍ കുട്ടിയുടെ രണ്ടാനച്ഛനെ മണ്ണന്തല പൊലീസ് അറസ്റ്റ് ചെയ്തു. കരകുളം പുറവൂര്‍ പുത്തന്‍വീട്ടില്‍ രാജീവി (40)നെയാണ് അറസ്റ്റ് ചെയ്തത്.

പ്രതി പെണ്‍കുട്ടിയെ ഒന്നിലധികം തവണ ഉപദ്രവിക്കാന്‍ ശ്രമിച്ചിരുന്നു. ഫോര്‍ട്ട് , പോത്തന്‍കോട് പൊലീസ് സ്റ്റേഷനുകളില്‍ വേറെയും പോക്സോ കേസ്സുകളില്‍ പ്രതിയാണ് രാജീവ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.