- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫോണിന്റെ തകരാർ പരിഹരിക്കാമോ എന്ന് ചോദിച്ച് അശ്ലീല ദൃശ്യങ്ങൾ കാണിച്ചു; തുടർന്ന് പ്രകൃതി വിരുദ്ധ പീഡനം; പതിനാറുകാരനെ വീട്ടിൽ കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ പിടിയിൽ
പത്തനംതിട്ട: ഫോണിന്റെ തകരാർ പരിഹരിക്കാൻ സഹായം ചോദിക്കുകയും തുടർന്ന് അശ്ലീല രംഗങ്ങൾ കാട്ടി പതിനാറുകാരനെ പീഡിപ്പിക്കുകയും ചെയ്തുവെന്ന കേസിൽ മധ്യവയസ്‌കനെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. കൊടുമൺ ഐക്കാട് നെല്ലിക്കുന്നിൽ പടാരിയത്ത് അശ്വതിഭവനം വിജയനാ(53)ണ് കൊടുമൺ പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ മാസം 30 ന് ഉച്ചയ്ക്ക് ഒന്നിനാണ് സംഭവം. ചൂരക്കുന്ന് മലനട അമ്പലത്തിനു സമീപം വച്ച് ബന്ധുവീട്ടിലേക്ക് നടന്നു പോവുകയായിരുന്ന കുട്ടിയെ ബൈക്കിൽ ലിഫ്ട് നൽകി വിളിച്ചു കൊണ്ടുപോവുകയായിരുന്നു. തന്റെ വീടിന് അടുത്തു ചെല്ലുമ്പോൾ ഇറക്കാമെന്നായിരുന്നു വിജയൻ കുട്ടിയോട് പറഞ്ഞത്. ഇതിൻ പ്രകാരം വീടിന് സമീപം ഇറക്കി വിട്ട കുട്ടിയോട് മൊബൈൽ ഫോൺ ശരിയാക്കിത്തരാമോ എന്ന് ചോദിച്ചാണ് പ്രതി വീട്ടിലെത്തിയത്. തുടർന്ന് ഇയാളുടെ ഫോണിൽ അശ്ലീലദൃശ്യങ്ങൾ കാട്ടിയശേഷം ലൈംഗികാതിക്രമം നടത്തുകയായിരുന്നു. ഭയന്നുപോയ കുട്ടി ബന്ധുവീട്ടിൽ അഭയം തേടി.
സംഭവത്തെപ്പറ്റി ചൈൽഡ് വെൽഫയർ കമ്മിറ്റി പൊലീസിന് വിവരം കൈമാറിയതിന്റെ അടിസ്ഥാനത്തിൽ പൊലീസ് വയലത്തല ചിൽഡ്രൻസ് ഹോമിലെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. തുടർന്ന് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. തിങ്കൾ രാത്രി 10 മണിയോടെ വീട്ടിൽ നിന്നുമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. കുട്ടി ഇയാളെ തിരിച്ചറിഞ്ഞതിനെ തുടർന്ന് തൊണ്ടിമുതലായ ഫോണും കസ്റ്റഡിയിൽ എടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പൊലീസ് ഇൻസ്പെക്ടർ പ്രവീണിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ എസ് ഐമാരായ അശോക് കുമാർ, അനിൽകുമാർ, എ എസ് ഐ മണിക്കുട്ടൻ പിള്ള, എസ് സി പി ഓ അൻസർ, സി പി ഓമാരായ അജിത് എസ്‌പി, സുരേഷ്, നഹാസ് എന്നിവർ പങ്കെടുത്തു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്