- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പള്ളിമേടയിൽ അടക്കം വിവിധ സ്ഥലങ്ങളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു; പോക്‌സോ കേസിൽ പുരോഹിതന്റെ ജാമ്യാപേക്ഷ നിരസിച്ചു
തിരുവനന്തപുരം: പോക്‌സോ കേസിൽ പുരോഹിതന്റെ ജാമ്യാപേക്ഷ തിരുവനന്തപുരം പോക്‌സോ കോടതി നിരസിച്ചു. പുരോഹിതനായ പെരുങ്കടവിള മാരായമുട്ടം നീലറത്തല മേലേവീട്ടിൽ സെൽവരാജ് മകൻ 40 വയസ്സുള്ള രതീഷ് എന്നറിയപ്പെടുന്ന ഫാദർ ജെസ്റ്റിന്റെ ജാമ്യാപേക്ഷ ആണ് തിരുവനന്തപുരം പോക്‌സോ കോടതി ജഡ്ജി എംപി. ഷിബു നിരസിച്ച് ഉത്തരവായത്. 02.06.2023 മുതൽ പ്രതി റിമാന്റിൽ കഴിഞ്ഞു വരികയാണ്.
പ്രതി സ്‌കൂൾ മാനേജരും ബാസ്‌ക്കറ്റ് ബോൾ കോച്ചുമാണ്. പ്രതി തന്റെ അടുത്ത് കോച്ചിങ്ങിന് എത്തിയ പതിനൊന്നും പന്ത്രണ്ടും പതിനഞ്ചും വയസ്സുള്ള മൂന്ന് പെൺകുട്ടികളെ വിവിധ കാലയളവിൽ പള്ളിമേടയിൽ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പ്രതി അനവധി പെൺകുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടെങ്കിലും, ഭയം കാരണം പലരും പൊലീസിൽ പരാതി നൽകാതെ പിന്മാറുകയായിരുന്നു.
നെയ്യാർ ഡാം പൊലീസ്, പ്രതിക്കെതിരെ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്യുകയും 02.06.2023ന് പ്രതിയെ കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്യിക്കുകയും ഉണ്ടായി. തുടർന്ന് പ്രതിയെ മൂന്ന് ദിവസം പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുകയും മറ്റ് അന്വേഷണങ്ങൾ നടത്തുകയും ഉണ്ടായി.
ബാസ്‌കറ്റ് ബോൾ ടൂർണമെന്റ് നടത്താത്തതിലുള്ള വിരോധം കാരണമാണ് പെൺകുട്ടികൾ കളവായി പ്രതിക്കെതിരെ പരാതി ബോധിപ്പിച്ചതെന്ന പ്രതിഭാഗത്തിന്റെ വാദം അപ്പാടെ കോടതി നിരസിക്കുകയുണ്ടായി. ഉന്നതപദവിയിലിരിക്കുന്ന സ്വാധീനമുള്ള പ്രതിയെ ജാമ്യത്തിൽ വിടുന്ന പക്ഷം സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതിനും അന്വേഷണം അട്ടിമറിക്കാനും സാധ്യത ഉണ്ടെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയുണ്ടായി. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ.കെ. അജിത് പ്രസാദ് ഹാജരായി.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്