കണ്ണൂർ: മദ്രസാ വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ ലൈംഗിക ചൂഷണത്തിനിരയാക്കിയ അദ്ധ്യാപകൻ അറസ്റ്റിൽ. കണ്ണൂർ ടൗൺ പൊലിസ് സ്‌റ്റേഷൻ പരിധിയിൽ മദ്രസാ വിദ്യാർത്ഥിയായ പതിമൂന്നുവയസുകാരനെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച പോക്‌സോ കേസിലാണ് മതപാഠശാലയിലെ അദ്ധ്യാപകനെ കണ്ണൂർ ടൗൺ പൊലിസ് അറസ്റ്റു ചെയ്തത്.

കൊളച്ചേരി സ്വദേശിയായ അഹമദ് അഷ്‌റഫിനെയാണ്(59) കണ്ണൂർ ടൗൺ പൊലിസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ 23നാണ് കേസിനാസ്പദമായ സംഭവം.കുട്ടിയുടെ പരാതിയിൽ തിങ്കളാഴ്‌ച്ച യാണ്് പൊലിസ് കേസെുത്തത്. ഇതേ തുടർന്ന് ഒളിവിൽ പോയ അദ്ധ്യാപകനെ കൊളച്ചേരിയിലെ വീട്ടിൽ നിന്നാണ് അറസ്റ്റു ചെയ്തത്.

മതപഠനത്തിനിടെ കുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാണ് പരാതി. കണ്ണൂർ ടൗൺ സി. ഐ വിനുമോഹന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തിയത്. കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയതിനു ശേഷമാണ് മദ്രസാ അദ്ധ്യാപകനെതിരെ പോക്‌സോ ചുമത്തിയത്.കുട്ടി ബന്ധക്കളോട് അദ്ധ്യാപകൻ പീഡിപ്പിച്ച വിവരം അറിയിച്ചിരുന്നു.

ഇതിനെ തുടർന്നാണ് ഇവർ പൊലിസിൽ പരാതിയുമായെത്തിയത്. പൊലിസ് നടത്തിയ അന്വേഷണത്തിൽ മദ്രസാ അദ്ധ്യാപകൻ കുട്ടിയെ പീഡിപ്പിച്ചതായി വ്യക്തമാവുകയായിരുന്നു. ഇതിനു ശേഷമാണ് ചൊവ്വാഴ്‌ച്ച രാവിലെ ഇയാളെ കൊളച്ചേരിയിലെ വീട്ടിൽ നിന്നും പിടികൂടിയത്. പ്രതിയെ ചോദ്യം ചെയ്തതിനു ശേഷം പോക്‌സോ കോടതിയിൽ ഹാജരാക്കുമെന്ന് പൊലിസ് അറിയിച്ചു.