- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; പോക്സോ കേസിൽ പൂജാരി അറസ്റ്റിൽ
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസിൽ പൂജാരി അറസ്റ്റിൽ. ചിറയിൻകീഴ് സ്വദേശിയും വർക്കല മുണ്ടയിൽ ക്ഷേത്രത്തിലെ പൂജാരിയുമായ ബൈജു(34)വിനെയാണ് വർക്കല പൊലീസ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം.
ക്ഷേത്രത്തിലെ തിടപ്പള്ളിയിൽവച്ചാണ് പ്രതി പെൺകുട്ടിയെ ഉപദ്രവിച്ചതെന്നാണ് പരാതി. സംഭവത്തെക്കുറിച്ച് പെൺകുട്ടി സ്‌കൂൾ അധികൃതരോടാണ് ആദ്യം വെളിപ്പെടുത്തിയത്. തുടർന്ന് സ്‌കൂൾ അധികൃതർ ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയും പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയുമായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Next Story




