- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതിനഞ്ചുവയസുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ച ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ; സംഭവം തലശേരി ജനറൽ ആശുപത്രിയിൽ
കണ്ണൂർ: തലശേരി ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ പതിനഞ്ചുവയസുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ച ആശുപത്രി ജീവനക്കാരനെ തലശേരി ടൗൺ പൊലിസ് അറസ്റ്റു ചെയ്തു. പിണറായി കാപ്പുമ്മൽ സ്വദേശി സി.റമീസിനെയാണ് രോഗികളുടെ കൂട്ടിരിപ്പുകാരും ആശുപത്രി ജീവനക്കാരും ബുധനാഴ്ച രാവിലെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.
ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ പതിനഞ്ചുവയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കാൻ ഇയാൾ ശ്രമിച്ചുവെന്നാണ് പരാതി. കുട്ടിയുടെ മൊഴിയെടുത്തതിനു ശേഷമാണ് പൊലിസ് റമീസിന്റെ അറസ്റ്റു പോക്സോ നിയമപ്രകാരം രേഖപ്പെടുത്തിയത്. പ്രതിയെ ചോദ്യം ചെയ്തതിനു ശേഷം തലശേരി പോക്സോ കോടതിയിൽ ഹാജരാക്കുമെന്ന് തലശേരി ടൗൺ പൊലിസ് അറിയിച്ചു.
Next Story




