കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ സഹോദരൻ പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വീട്ടിൽവെച്ച് സഹോദരൻ നിരന്തരം പീഡിപ്പിച്ചു എന്നാണ് വിദ്യാർത്ഥിനി പരാതിയിൽ വ്യക്തമാക്കിയിട്ടുള്ളത്. ഇയാൾക്കെതിരെ പോക്സോ കേസ് ചുമത്തി കേസ് രജിസ്റ്റർ ചെയ്തു.