- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബസ് യാത്രയ്ക്കിടെ ആൺകുട്ടിയോട് മോശമായി പെരുമാറി; സിപിഎം നേതാവിനെതിരെ പോക്സോ കേസ്
മലപ്പുറം: ബസ് യാത്രയ്ക്കിടെ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയോട് മോശമായി പെരുമാറിയ സിപിഎം ജില്ലാ നേതാവിനെതിരെ പോക്സോ കേസെടുത്തു. മലപ്പുറം ജില്ലാ കമ്മിറ്റി അംഗം വേലായുധൻ വള്ളിക്കുന്നിനെതിരെയാണ് പരപ്പനങ്ങാടി പൊലീസ് കേസെടുത്തത്.
കോഴിക്കോട് നല്ലളം പൊലീസ് സ്റ്റേഷൻ പരിധിയിൽ വച്ചായിരുന്നു സംഭവം. ബസ് യാത്രയ്ക്കിടെ ഇയാൾ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പരാതി. കേസ് ഉടൻ നല്ലളം പൊലീസിന് കൈമാറുമെന്ന് പരപ്പനങ്ങാടി പൊലീസ് അറിയിച്ചു. പോക്സോ നിയമത്തിലെ ഏഴ്, എട്ടു വകുപ്പുകളാണ് സിപിഎം നേതാവിനെതിരെ ചുമത്തിയത്.
Next Story



