പെരിന്തൽമണ്ണ: ബാലികയെ പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 80 വർഷം കഠിനതടവും 40,000 രൂപ പിഴയും വിധിച്ചു. പെരിന്തൽമണ്ണ അങ്ങാടിപ്പുറം പട്ടിക്കുന്നിൽ താമസിക്കുന്ന കട്ടിപ്പാറ ഇളത്തുരുത്തിയിൽ രവീന്ദ്രനെയാണ് (63) പെരിന്തൽമണ്ണ പോക്‌സോ സ്‌പെഷൽ കോടതി ജഡ്ജി സൂരജ് ശിക്ഷിച്ചത്.

രണ്ട് ഐ.പി.സി വകുപ്പുകളിലും രണ്ട് പോക്‌സോ വകുപ്പുകളിലും 20 വർഷം വീതം കഠിനതടവും 10,000 രൂപ വീതം പിഴയുമാണ് ശിക്ഷ. അതിജീവിതക്ക് മതിയായ നഷ്ടപരിഹാരം നൽകാൻ ജില്ല ലീഗൽ സർവിസ് അഥോറിറ്റിക്ക് കോടതി നിർദ്ദേശം നൽകി.

പെരിന്തൽമണ്ണ സബ് ഇൻസ്‌പെക്ടറായിരുന്ന രമാദേവി അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത കേസിൽ, ഇൻസ്പെക്ടർമാരായിരുന്ന സജിൻ ശശി, സി.കെ. നാസർ എന്നിവരാണ് തുടരന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.