- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്യൂഷന്‍ അദ്ധ്യാപകനെതിരെ രണ്ടാമതും പോക്സോ കേസ്: പോലീസ് ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തി
ട്യൂഷന്‍ അദ്ധ്യാപകനെതിരെ രണ്ടാമതും പോക്സോ കേസ്: പോലീസ് ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തി
ആറന്മുള: പോക്സോ കേസില്‍ പ്രതിയായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ട്യൂഷന്‍ സെന്റര്‍ നടത്തിപ്പുകാരനായ അധ്യാപകനെ മറ്റൊരു പോക്സോ കേസില്‍ പോലീസ് ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തി. കിടങ്ങന്നൂര്‍ ജങ്ഷനിലെ സെന്റ് മേരീസ് കോളേജ് ട്യൂഷന്‍ സെന്റര്‍ നടത്തിപ്പുകാരനും ഗണിത അദ്ധ്യാപകനുമായ കാക്കനാട്ട് പുതുപ്പറമ്പില്‍ വീട്ടില്‍ അലക്സ് കാക്കനാട് എന്ന് വിളിക്കുന്ന എബ്രഹാം അലക്സാണ്ടര്‍ ( 62) ആണ് അറസ്റ്റിലായത്. പതിമൂന്നുകാരന്റെ മൊഴിപ്രകാരമാണ് രണ്ടാമത്തെ കേസ് രജിസ്റ്റര്‍ ചെയ്തത്.
കഴിഞ്ഞ മാസം 28 ന് വൈകിട്ട് 4.30 നാണ് ഇവരോട് ഇയാള്‍ ലൈംഗിക അതിക്രമം കാട്ടിയത്. ഇവിടെ പഠിക്കുന്ന മറ്റൊരു പതിമൂന്നുകാരനു നേരെ ലൈംഗിക അതിക്രമം നടത്തിയതിന് 30 നാണ് ആദ്യ പോക്സോ കേസ് എടുത്തത്. പിന്നാലെ അറസ്റ്റ ചെയ്ത് റിമാന്‍ഡ് ചെയ്തു. ക്ലാസിനിടെ കുട്ടികളെ കൊണ്ട് തന്റെ സ്വകാര്യഭാഗത്ത് പിടിപ്പിക്കുകയും കുട്ടികളുടെ ശരീരത്തില്‍ കടന്നുപിടിച്ച് ലൈംഗിക അതിക്രമം കാട്ടുകയുമായിരുന്നു. പോലീസ് ഇന്‍സ്പെക്ടര്‍ വി എസ് പ്രവീണിന്റെ നേതൃത്വത്തിലായിരുന്നു നടപടി.