എടക്കാട്: വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ മദ്രസാ അദ്ധ്യാപകൻ അറസ്റ്റിൽ.ആറളം ചെടിക്കളം സ്വദേശി ഷംസീറി(27)നെയാണ് എടക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ പ്രകാരമാണ് അറസ്റ്റ്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.