ഇടുക്കി: മാനസിക വൈകല്യമുള്ള 17കാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് പിടിയിൽ. ഇടുക്കി ചിത്രപുരം സ്വദേശിനിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച രാജപാളയം സ്വദേശിയായ അജിത് ക്ലിന്റൺ ആണ് നാഗർകോവിൽ പൊലീസിന്റെ പിടിയിലായത്. യുവതിയുടെ പിതാവ് നൽകിയ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്.

പെൺകുട്ടിയുടെ വീടിന് സമീപത്ത് അജിത് ക്ലിന്റൺ താമസിച്ച് വരികയായിരുന്നു. നാഗർകോവിലിൽ കൊണ്ടുവന്ന് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. സംഭവത്തിൽ യുവതിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. പുതുച്ചേരിയിൽ ഒളിവിലായിരുന്നു അജിത് ക്ലിന്റൻ.