പുനലൂർ: പോക്‌സോ കേസിലെ പ്രതിയെ ബംഗളൂരുവിൽനിന്ന് പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഒറ്റക്കൽ ലുക്ക് ഔട്ട് മാപ്പിളശ്ശേരിൽ റെനിൽ വർഗീസ് (22) ആണ് പിടിയിലായത്. പോക്‌സോ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുകയും തുടർന്ന് കോടതിയിൽ ഒത്തുതീർപ്പാക്കി പുറത്തിറങ്ങിയശേഷം ആ പെൺകുട്ടിയെ വീണ്ടും പീഡിപ്പിക്കുകയും ചെയ്ത കേസിൽ പ്രതിയായിരിക്കെയാണ് ബംഗളൂരുവിൽ ഒളിവിൽ കഴിഞ്ഞത്. ഫാക്ടറിയിൽ ജോലി ചെയ്യുകയാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പുനലൂർ പൊലീസ് അവിടെയെത്തിയത്. എസ്‌ഐ അജി, സി.പി.ഒമാരായ ചന്ദ്രസേനൻ, മനേഷ്, പ്രവീൺ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. പുനലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.