- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഴു വയസുകാരിക്ക് ലൈംഗിക പീഡനം: നിരവധി അബ്കാരി, മോഷണ കേസുകളിലെ പ്രതി അറസ്റ്റിൽ
വണ്ടന്മേട്: ഏഴുവയസുകാരിയെ ശാരീരികമായി ഉപദ്രവിച്ച മധ്യവയസ്‌കനെ വണ്ടന്മേട് പൊലീസ് അറസ്റ്റു ചെയ്തു. മാലി പോസ്റ്റ് ഓഫീസിന് സമീപം രാമസിക്കുന്ന മണിവർണനെ (55) യാണ് വണ്ടന്മേട് എസ്.എച്ച്.ഓ അരുൺ നാരായണൻ, പ്രിൻസിപ്പൽ എസ്‌ഐ. എബി പി. മാത്യുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഇയാൾക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്തു. ക്രിസ്മസ് അവധിക്കാലത്തായിരുന്നു കേസിനാസ്പദമായ സംഭവം. വീടിന് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ വീട്ടിലേക്ക് വിളിച്ച് വരുത്തി പീഡിപ്പിക്കുകയായിരുന്നു.
പെൺകുട്ടി പീഡന വിവരം സ്‌കൂൾ അദ്ധ്യാപികയോട് വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്ത് വന്നത്. തുടർന്ന് സ്‌കൂൾ അധികൃതർ വിവരം പൊലീസിനെ അറിയിച്ചു. കുട്ടിയുടെ മൊഴിയെടുത്ത് വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. നെടുങ്കണ്ടം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇയാൾ നിരവധി മോഷണ,അബ്കാരി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്