മലപ്പുറം: പോക്‌സോ കേസുമായി ബന്ധപ്പെട്ട് അതിജീവിതയുടെ വിവരങ്ങള്‍ നവമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചയാള്‍ കോട്ടക്കലില്‍ അറസ്റ്റിലായി. ഒതുക്കുങ്ങല്‍ പുത്തൂര്‍ സ്വദേശി കരിങ്കപ്പാറ ജാസിറിനെയാണ്(35) ഇന്‍സ്‌പെക്ടര്‍ വിനോദ് വലിയാട്ടൂര്‍ അറസ്റ്റ് ചെയ്തത്.

അതിജീവിതയെ തിരിച്ചറിയുന്ന തരത്തില്‍ നവമാധ്യമങ്ങളിൽ ശബ്ദസന്ദേശം പങ്കുവെച്ചതിനാണ് കേസ് എടുത്തിരിക്കുന്നത്. പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.