തിരുവനന്തപുരം: വര്‍ക്കലയില്‍ ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയയാള്‍ അറസ്റ്റില്‍. കുട്ടിയുടെ മാതൃസഹോദരനാണ് അറസ്റ്റിലായത്. പീഡനവിവരം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയതായി കുട്ടി പൊലീസിനോട് പറഞ്ഞു.

വയറുവേദന മൂലം കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ചില കുടുംബപ്രശ്‌നങ്ങള്‍ കാരണം പ്രതി കുറച്ച് കാലമായി സഹോദരിയോട് ഒപ്പമാണ് താമസിക്കുന്നത്.

കുട്ടി സ്‌കൂളില്‍ നിന്നും തിരികെ വരുമ്പോള്‍ ആരും വീട്ടില്‍ ഉണ്ടാവാറില്ല. ഈ സമയത്താണ് പ്രതി കുട്ടിയെ നിരന്തരം പീഡനത്തിന് ഇരയാക്കിയിരുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കും.