കൊല്ലം: കൊല്ലത്ത് ആഭിചാരക്രിയയുടെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ വ്യാജ ജ്യോത്സ്യൻ അറസ്റ്റിൽ. മുണ്ടയ്ക്കൽ സ്വദേശി ഷിനുവാണ് അറസ്റ്റിലായത്. 11കാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്. കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. പോക്‌സോ അടക്കമുള്ള വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

പരീക്ഷയ്ക്ക് ഉയർന്ന മാർക്ക് ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് ആഭിചാരക്രിയയുടെ മറവിൽ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നത്. കുട്ടിയുടെ സ്വകാര്യ ഭാഗത്തടക്കം സ്‌പർശിച്ചെന്നും പരാതിയിൽ പറയുന്നു.'ശംഖ് ജ്യോതിഷം' എന്ന പേരിൽ അമ്മച്ചിവീട് എന്ന സ്ഥലത്താണ് ഷിനു സ്ഥാപനം നടത്തി വന്നിരുന്നത്. ജ്യോത്സ്യത്തിന്റെ മറവിൽ ഇയാൾ പലരെയും തട്ടിപ്പിനിരയാക്കിയെന്നാണ് വിവരം.