- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഹോദരിയുടെ 8 വയസുകാരിയായ മകളെ പീഡിപ്പിച്ചു; അമ്മാവന് 40 വർഷം കഠിന തടവും പിഴയും വിധിച്ച് തിരുവനന്തപുരം പോക്‌സോ കോടതി
തിരുവനന്തപുരം: സഹോദരിയുടെ 8 വയസുകാരിയായ മകളെ പീഡിപ്പിച്ച കേസിൽ, ശാരീരിക വെല്ലുവിളികളുള്ള അമ്മാവന് 40 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷം അധിക കഠിന തടവും നേരിടണം. തിരുവനന്തപുരം പോക്‌സോ കോടതി ജഡ്ജി എം പി ഷിബുവിന്റേതാണ് ഉത്തരവ്. കുടുംബ വീട്ടിൽ അമ്മയ്ക്കും അമ്മൂമ്മയ്ക്കുമൊപ്പം താമസിച്ചിരുന്ന കുട്ടിയെ ശനിയാഴ്ച തോറും വീട്ടിലെത്താറുള്ള പ്രതി ലൈംഗികമായി പീഡിപ്പിച്ചുവരികയായിരുന്നു.
ശനിയാഴ്ച വീട്ടിൽ പോകുന്നതിന് പേടി തോന്നിയ കുട്ടി ഈ വിവരം കൂട്ടുകാരിയെ അറിയിക്കുകയും കൂട്ടുകാരി ക്ലാസ് ടീച്ചറെ അറിയിക്കുകയുമായിരുന്നു. തുടർന്നാണ് സംഭവം പുറംലോകമറിഞ്ഞത്. വിചാരണ സമയത്ത് കുട്ടിയുടെ അമ്മയും അമ്മൂമ്മയും കൂറുമാറിക്കൊണ്ട് പ്രതിക്കനുകൂലമായി മൊഴി നൽകിയിരുന്നു. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 18 സാക്ഷികളെ വിസ്തരിക്കുകയും 30 രേഖകൾ ഹാജരാക്കുകയും ചെയ്തു. അതേസമയം സർക്കാർ മതിയായ നഷ്ടപരിഹാരം കുട്ടിക്ക് നൽകണമെന്ന് കോടതി വിധിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ.കെ അജിത് പ്രസാദാണ് ഹാജരായത്.



