- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പോക്സോ കേസിൽ പ്രതിക്ക് 21 വർഷം തടവ്
അടൂർ: പതിനഞ്ചുകാരിയെ വിവാഹ വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 21 വർഷം കഠിന തടവും 1.75 ലക്ഷം രൂപ പിഴയും വിധിച്ച് പോക്സോ കോടതി. കന്യാകുമാരി വിളവൻകോട് ചൂടാൽ അടയ്ക്കാകുഴിയിൽ പല്ലുകുഴി കാവുവിള വീട്ടിൽ ഗോകുൽ എന്ന് വിളിക്കുന്ന അനീഷ് രാജേന്ദ്രനെയാണ് (31) അടൂർ അതിവേഗ സ്പെഷൽ കോടതി ജഡ്ജ് ഡോണി തോമസ് വർഗീസ് ശിക്ഷിച്ചത്
പെൺകുട്ടിയുടെ നഗ്‌നവീഡിയോയും ചിത്രങ്ങളും പകർത്തിയാണ് ലൈംഗിക അതിക്രമം കാണിച്ചത്. അടൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതി പോക്സോ ആക്ട് വകുപ്പുകൾ പ്രകാരവും ഇന്ത്യൻ ശിക്ഷാനിയമപ്രകാരവും ഐടി ആക്ട് പ്രകാരവും കുറ്റക്കാരൻ ആണെന്ന് കോടതി കണ്ടെത്തി. വിവിധ വകുപ്പുകളിൽ ആയി നൽകിയ ശിക്ഷ ഒന്നിച്ച് അഞ്ചുവർഷം അനുഭവിച്ചാൽ മതിയാകും.
പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്നും പിഴത്തുക അടയ്ക്കാത്ത പക്ഷം പ്രതി 21 മാസം കൂടി അധിക തടവ് അനുഭവിക്കണമെന്നും വിധി ന്യായത്തിൽ പറയുന്നു പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി. സ്മിത ജോൺ ഹാജരായി.