തിരുവനന്തപുരം: 14 കാരിയെ പീഡിപ്പിച്ച് നാലുമാസം ഗർഭിണിയാക്കിയ പോക്‌സോ പീഡന കേസിൽ ഏക പ്രതി ഷിനു എന്ന ഉണ്ണിയെ ഹാജരാക്കാൻ പോക്‌സോ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം ജില്ലാ പോക്‌സോ കോടതിയുടേതാണുത്തരവ്. പ്രതിയെ ജൂൺ 21 ന് ഹാജരാക്കാനാണ് കോടതി ഉത്തരവിട്ടത്.

കല്ലറ തെങ്ങും കോട് സ്വദേശി ഉണ്ണി എന്ന ഷിനു (20)വിനെയാണ് ഹാജരാക്കേണ്ടത്. പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് കേസ്. കുട്ടിയുടെ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ വൈദ്യപരിശോധനയിൽ കുട്ടി നാലുമാസം ഗർഭിണിയാണെന്നു കണ്ടെത്തി. 2022 ഓഗസ്റ്റ് 21നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.