- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്കൂളിൽ നിന്നു മടങ്ങുംവഴി ജ്യൂസിൽ വിഷം കലർത്തി നൽകി; പിന്നാലെ പിതാവ് ആത്മഹത്യ ചെയ്തു; രണ്ട് പെൺകുട്ടികൾ ഗുരുതരാവസ്ഥയിൽ; സാമ്പത്തിക ബാധ്യതയെന്ന് സംശയം

ആലപ്പുഴ: മാന്നാറിൽ രണ്ട് പെൺകുട്ടികൾക്ക് ജ്യൂസിൽ വിഷം നൽകി അച്ഛൻ സ്വയം വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. മാന്നാർ ശിവശൈലം വെള്ളിക്കിഴക്കേതിൽ മനോജ് (45) ആണ് മരിച്ചത്. വിഷം കഴിച്ച രണ്ട് പെൺകുട്ടികൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ആറാം ക്ലാസ് വിദ്യാർത്ഥി ശിവഗംഗ, രണ്ടാം ക്ലാസ് വിദ്യാർത്ഥി ശിവ കീർത്തന എന്നിവരാണ് ചികിത്സയിലുള്ളത്.
സ്കൂളിൽനിന്ന് കുട്ടികളെ കൂട്ടിക്കൊണ്ടുവരുന്ന വഴിയാണ് മനോജ് പെൺകുട്ടികൾക്ക് വിഷം നൽകിയത്. ജ്യൂസിൽ വിഷം കലക്കി നൽകിയതായാണ് വിവരം. വിഷമാണെന്ന് അറിയാതെയാണ് കുട്ടികൾ ജ്യൂസ് കുടിച്ചത്. പിന്നാലെ മനോജും വിഷം കഴിക്കുകയായിരുന്നു.
സാമ്പത്തിക ബാധ്യതയാണ് സംഭവത്തിന് കാരണമെന്ന് സംശയിക്കുന്നു. പാലത്തിന് സമീപം റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിൽ മൂന്നുപേരെയും അബോധാവസ്ഥയിൽ കണ്ട നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്. ഉടൻതന്നെ ഇവരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ മനോജിന്റെ ജീവൻ രക്ഷിക്കാനായില്ല.


