- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുതലമട: അമിതഭാരം കയറ്റിയ ടിപ്പറുകൾക്കെതിരെ നടപടിയുമായി പൊലീസ്. മുച്ചങ്കുണ്ട്, ചെമ്മണാമ്പതി പ്രദേശത്തുനിന്ന് കൊല്ലങ്കോട് ഭാഗത്തേക്കു കടന്നുപോയ ടിപ്പറുകളാണ് കൊല്ലങ്കോട് സബ് ഇൻസ്‌പെക്ടർ കാരിനാഥന്റെ നേതൃത്വത്തിലുള്ള പൊലീസ് പരിശോധിച്ച് പിഴ ചുമത്തിയത്.
അനുവദനീയമായതിലും അധികം കരിങ്കൽ ഉൽപന്നങ്ങളുമായി ടിപ്പറുകൾ ചീറിപ്പായുന്നതിനെതിരെ നാട്ടുകാരുടെ പരാതി വ്യാപകമായിരുന്നു. പഞ്ചായത്ത് റോഡ്, പൊതുമരാമത്ത് റോഡ് എന്നിവ അമിത ഭാരം കയറ്റിയ ടിപ്പറുകളാൽ തകരുന്നത് പതിവായതിനെ തുടർന്നാണ് നടപടി. പരിശോധന മോട്ടോർ വാഹന വകുപ്പും നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Next Story



