കണ്ണൂർ: കണ്ണൂർ കോർപറേഷൻ പരിധിയിലെ അത്തായകുന്നിൽ കണ്ണൂർ ടൗൺ എസ് ഐയെയും കൂടെയുണ്ടായിരുന്ന പൊലിസുകാരെും ക്ലബ്ബിൽ പൂട്ടിയിട്ട് അക്രമിച്ചു. പട്രോളിംഗിനിടെ ക്ലബ്ബിൽ വെച്ച് മദ്യപിക്കുന്നത് കണ്ട് പൊലീസ് ക്ലബ്ബിൽ കയറിയപ്പോൾ പുറത്ത് നിന്ന് വാതിൽപൂട്ടി അകത്തുണ്ടായിരുന്ന ഏഴ് പേർ മർദ്ദിക്കുകയായിരുന്നു.

ടൗൺ എസ്. ഐ സി എച്ച് നജീബിന് ഷോൾഡറിനാണ് പരിക്കേറ്റത് സിവിൽ പൊലീസ് ഓഫീസർ അനീഷിനും പരിക്കുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കണ്ണൂർ ടൗൺ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പരുക്കേറ്റ പൊലിസുകാർ കണ്ണൂർ ജില്ലാആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.സംഭവത്തിൽ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തിട്ടുണ്ട്.

മയക്കുമരുന്ന് മാഫിയകളെയും ഗുണ്ടകളെയും അമർച്ച ചെയ്യുന്നതിന് കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ആർ. അജിത്ത്കുമാറിന്റെ നിർദ്ദേശപ്രകാരം പൊലിസ് രാത്രികാല പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ മുന്നോടിയായി പലയിടങ്ങളിലും പരിശോധനയും നടക്കുന്നുണ്ട്. ഇതിനിടെയാണ് പൊലിസ് സംഘം അക്രമിക്കപ്പെടുന്നത്.

പൊലിസിന്റെ ഔദ്യോഗികകൃത്യനിർവഹണം തടസപ്പെടുത്തുകയും അക്രമിക്കുകയും ചെയ്തകേസിലെമുഴുവൻ പ്രതികളെയും ഉടൻ പിടികൂടുമെന്ന് കണ്ണൂർ ടൗൺ പൊലിസ് ഇൻസ്പെക്ടർ വിനുമോഹൻ അറിയിച്ചു. അക്രമത്തിന് ശേഷംപ്രതികളിൽ ചിലർ മുങ്ങിയിരിക്കുകയാണ്. ഇവർക്കായി അന്വേഷണംകണ്ണൂർ ടൗൺ പൊലിസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.