തിരുവനന്തപുരം: കേന്ദ്രസർക്കാറിന്റെ അംഗീകാരമില്ലാതെയും മതിയായ രേഖകളില്ലാതെയും പ്രവർത്തിക്കുന്ന ധനകാര്യസ്ഥാപനങ്ങളുടെ പട്ടികയിൽ വ്യക്തത വരുത്തുന്നതിന് കൂടുതൽ പരിശോധനകൾ നടത്തിവരുന്നതായി ക്രൈംബ്രാഞ്ച് എഡിജിപി അറിയിച്ചു.

കമ്പനി രജിസ്ട്രാർ ഔദ്യോഗികമായി ലഭ്യമാക്കിയ പട്ടിക പുനഃപരിശോധിക്കണമെന്ന് നിധി കമ്പനികളുടെ സംഘടന ആവശ്യപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച കേസുകൾ ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന് കമ്പനി രജിസ്ട്രാർ അറിയിച്ചിട്ടുമുണ്ട്. ഇതിനെത്തുടർന്ന് പട്ടിക പൊലീസിന്റെ വെബ്‌സൈറ്റിൽ നിന്ന് നീക്കി.