തൃശൂർ: അംബേദ്കർ അനുസ്മരണം പൊലീസ് തടഞ്ഞു. കാഞ്ഞാണിയിൽ ദലിത് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്താൻ നിശ്ചയിച്ച അനുസ്മരണ പരിപാടി നിർത്തിവയ്ക്കാൻ പൊലീസ് ആവശ്യപ്പെടുകയായിരുന്നു. നവകേരള സദസിനെതിരായ പ്രതിഷേധമായിട്ടാണ് പൊലീസ് പരിപാടിയെ തെറ്റിദ്ധരിച്ചതെന്നാണ് പ്രവർത്തകരുടെ പരാതി. അനുസ്മരണപരിപാടി നിർത്തണമെന്നാവശ്യപ്പെട്ടതിനെ തുടർന്ന് പ്രതിഷേധപ്രകടനം നടത്തിയ പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു. മാല ചാർത്തിയ അംബേദ്കറുടെ ഛായാചിത്രവുമായിട്ടായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം. പ്രതിഷേധതത്തിൽ പങ്കെടുത്ത സ്ത്രീകളടക്കമുള്ള പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അംബേദ്കർ അനുസ്മരണ പരിപാടി മുൻകൂട്ടി നിശ്ചയിച്ചതാണെന്നും നവകേരള സദസിനെതിരായ പ്രതിഷേധമായിരുന്നില്ലെന്നും ആവർത്തിച്ച് പറഞ്ഞിട്ടും പൊലീസ് പ്രവർത്തകരെ പൊലീസ് വലിച്ചിഴച്ചാണ് ജീപ്പിൽ കയറ്റിയത്. സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. ബാബുരാജിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.