- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അക്ഷരത്തെറ്റുകള്‍ കടന്നു കൂടിയ പോലീസ് മെഡലുകള്‍ തിരിച്ചു വാങ്ങാന്‍ തീരുമാനം; കേരളപ്പിറവി ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിതരണം ചെയ്ത മെഡലുകളിലെ ഗുരുതരമായ അക്ഷരത്തെറ്റുകള്‍ ചര്‍ച്ചയില്‍
തിരുവനന്തപുരം: അക്ഷരത്തെറ്റുകള്‍ കടന്നുകൂടിയ പോലീസ് മെഡലുകള്‍ തിരിച്ചു വാങ്ങാന്‍ തീരുമാനം. കേരളപ്പിറവി ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിതരണം ചെയ്ത മെഡലുകളിലാണ് ഗുരുതരമായ അക്ഷരത്തെറ്റുകള്‍ ഉണ്ടായിരുന്നത്. ഈ സാഹചര്യത്തിലാണ് മെഡലുകള്‍ തിരികെ വാങ്ങുന്നത്. ടെന്‍ഡര്‍ എടുത്ത സ്ഥാപനത്തോട് പുതിയ മെഡല്‍ നല്‍കാന്‍ ഡിജിപി ആവശ്യപ്പെടും.
തിരുവനന്തപുരത്ത് എസ്എപി ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍വച്ച് 264 പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് മുഖ്യമന്ത്രി മെഡല്‍ സമ്മാനിച്ചത്.. ഇതില്‍ പകുതിയോളം പേര്‍ക്കും ലഭിച്ചത് അക്ഷരത്തെറ്റുകള്‍ അടങ്ങിയ മെഡലുകളാണ്. മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ എന്നതിന് 'മുഖ്യമന്ത്രയുടെ പോലസ് ' എന്നാണ് ആലേഖനം ചെയ്തിരിക്കുന്നത്. ഗുരുതരമായ അക്ഷരത്തെറ്റ് കണ്ടെത്താനോ പരിഹരിക്കാനോ മുഖ്യമന്ത്രിയുടെ തന്നെ കീഴിലുള്ള ആഭ്യന്തര വകുപ്പിന് കഴിഞ്ഞില്ലെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.