- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ധർമടത്തെ സ്വർണാഭരണ നിക്ഷേപതട്ടിപ്പ്: വീട്ടമ്മയുടെ പരാതിയിൽ യുവാക്കൾക്കെതിരെ പൊലീസ് കേസെടുത്തു
തലശേരി: ധർമടത്ത് സ്വർണാഭരണ നിക്ഷേപത്തിന്മേൽ വൻതുക ലാഭം വാഗ്ദാനം ചെയ്തു സംസ്ഥാനത്തുടെ നീളം കോടികളുടെ വെട്ടിപ്പ് നടത്തിയ സംഭവത്തിൽ പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു. ധർമടം ബ്രണ്ണൻ കോളേജിന് സമീപം സ്നേഹതീരം ക്വാർട്ടേഴ്സിൽ താമസിക്കുന്ന പൂക്കോടൻ വീട്ടിൽ അഫ്സലിന്റെ ഭാര്യ ഷഫ്സാദ് സലീം ഷെയ്ക്കിന്റെ പരാതി പ്രകാരമാണ് ധർമടം പൊലിസ് കേസെടുത്തത്.
ചൊക്ളി രാമൻ കടത്ത് സ്വദേശി ഇല്യാസ്, ചെറുവാഞ്ചേരി തളത്തിൽ വളപ്പിൽ മുഹമ്മദ് ഷാബിർ, ചെണ്ടയാട് സ്വദേശി ജസീൽ, കോട്ടപ്പുറം വീട്ടിൽ ജുനൈദ്, പറമ്പായിയിലെവാഴയിൽ അഫ്സൽ, ചെണ്ടയാട് സ്വദേശി മഷ്ഹൂദ് എന്നിവർക്കെതിരെയാണ് ഇന്ത്യൻ ശിക്ഷാ നിയമം 405,420 വകുപ്പുകൾ പ്രകാരം പൊലിസ് കേസെടുത്തത്. തട്ടിപ്പിന്റെ മുഖ്യസൂത്രധാരൻ ലത്തീഫെയെന്നയാളാണെന്ന വിവരം പൊലിസിന് ലഭിച്ചിട്ടുണ്ട്. ഇയാൾക്കെതിരെയും അന്വേഷണമാരംഭിച്ചിട്ടുണ്ടെന്ന് ധർമടം പൊലിസ് അറിയിച്ചു. തട്ടിപ്പുപുറത്തുവന്നതോടെ ധർമടം മണ്ഡലത്തെ വിവിധഭാഗങ്ങളിൽ നിന്നും തട്ടിപ്പിനിരയായ നിരവധി പേർ പരാതിയുമായി രംഗത്തുവന്നിട്ടുണ്ട്. കൂത്തുപറമ്പ്, മമ്പറം, കണ്ണവം മേഖലകളിൽ നിന്നും പ്രതികൾ തട്ടിപ്പു നടത്തിയതായി പരാതിയുയർന്നിട്ടുണ്ട്.
വ്യാജ സ്വർണം പണയം വെച്ചു ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും പണംതട്ടിയ കേസിലെ പ്രതിയും സംഘത്തിലുള്ളതായി സംശയിക്കുന്നതായി പൊലിസ് പറഞ്ഞു. തട്ടിപ്പിനായി ഗവർണർ, മുഖ്യമന്ത്രി, കേന്ദ്രമന്ത്രിമാർ, സിനിമാതാരങ്ങൾ എന്നിവർ ഉൾപ്പെടെ മുപ്പത്തിയഞ്ചുപേരുടെ ചിത്രങ്ങൾ പതിച്ച പോസ്റ്ററും ഇവർ ഉപയോഗിച്ചിരുന്നു. ഇതുസംബന്ധിച്ചു രഹസ്യാന്വേഷണ ഏജൻസിയും അന്വേഷണമാരംഭിച്ചിട്ടുണ്ട്.
സ്വർണാഭരണ നിക്ഷേപത്തിന്റെ മറവിൽ വൻതുക ലാഭവാഗ്ദാനം ചെയ്തു നടന്ന തട്ടിപ്പിൽ നിരവധി വീട്ടമ്മമാരാണ് കുടുങ്ങിയത്. 265 പവൻ സ്വർണാഭരണങ്ങളാണ് ഒറ്റദിവസം കൊണ്ടു ധർമ്മടം മ്ണ്ഡലത്തിലെ ഒരു സ്ഥലത്തു നിന്നും മാത്രം ഈ സംഘം തട്ടിയെടുത്തത്. 2022-ജൂലായ് 24-നാണ് കേസിനാസ്പദമായ സംഭവം.സ്വർണ നിക്ഷേപവുമായി ബന്ധപ്പെട്ടു തങ്ങളുടെ സംഘടനയുടെ പേരുള്ള ലോഗോയും ബ്രോഷർ ഉപയോഗിച്ചതിനെ കുറിച്ചു സമഗ്രാന്വേഷണം നടത്തണമെന്ന് കേരള ബ്ളൈൻഡ് അസോസിയേഷൻ ഭാരവാഹികൾ പൊലിസിനോട് ആവശ്യപ്പെട്ടു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.




