- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനിതാജയിൽ ഓഫീസറെ കൊല്ലുമെന്ന് ഭീഷണി: കൂട്ടാളികളെ ഉപയോഗിച്ചു ഭർത്താവിനെയും മകനെയും വാഹനമിടിച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയത് മയക്കുമരുന്ന് കേസിലെ പ്രതി ഷബ്ന: പൊലീസ് കേസെടുത്തു
കണ്ണൂർ: വനിതാ അസി. പ്രിസൺ ഓഫീസറുടെ കുടുംബത്തെ വാഹനമിടിച്ച് കൊലപ്പെടുത്തുമെന്ന് തടവുകാരിയുടെ ഭീഷണി. കണ്ണൂർ വനിതാ ജയിലിലെ അസി. പ്രിസൺ ഓഫീസർ എം. അനുരൂപയുടെ (49) കുടുംബത്തിനാണ് തടവുകാരിയുടെ ഭീഷണി. വനിതാ ജയിലിൽ മയക്കുമരുന്ന് കേസിൽ റിമാൻഡിൽ കഴിയുന്ന ഷബ്നയാണ് ഭീഷണി മുഴക്കിയത്.
സംഭവത്തിൽ ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.ബുധനാഴ്ച വൈകിട്ട് 4.30-നാണ് സംഭവം. കഴിഞ്ഞദിവസം ജയിലിൽ നടന്ന പരിശോധനയിൽ ഷബ്നയിൽനിന്ന് ഷേവിങ് സെറ്റ് പിടിച്ചെടുത്തിരുന്നു.ഇതിലുള്ള വിരോധത്തിലാണ് തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയതെന്ന് വനിതാ ജയിലർ ടൗൺ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
പുറത്തുള്ള തന്റെ കൂട്ടാളികളെ ഉപയോഗിച്ചു ഭർത്താവിനെയും മകനെയും വാഹനമിടിച്ച് കൊലപ്പെടുത്തുമെന്നും സഞ്ചരിക്കുന്ന സ്‌കൂട്ടറിലോ താമസിക്കുന്ന വീട്ടിലോ എം.ഡി.എം.എ. കൊണ്ടുവെച്ച് മകനെ കേസിൽ കുടുക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. ഇതേ തുടർന്നാണ് അനുരൂപ പൊലിസിൽ പരാതി നൽകിയത്.
മയക്കുമരുന്ന് കേസിൽ പിടിയിലായതിനെ തുടർന്ന് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡിലാണ് ഷബ്ന. ഇവർ ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതായി രഹസ്യം വിവരം ലഭിച്ചതു പ്രകാരമാണ് അനുരൂപയുടെ നേതൃത്വത്തിൽ ഇവർ താമസിക്കുന്ന സെല്ലിൽ റെയ്ഡ് നടത്തിയത്.