പത്തനംതിട്ട: പത്തനംതിട്ട ഉതിമൂടിന് സമീപം കോട്ടമലയിൽ ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ 28 കാരി അശ്വതിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബപ്രശ്നങ്ങളാണ് ആക്രമണത്തിന് കാരണമായി പോലീസ് പറയുന്നത്. ഭർത്താവ് ഒളിവിലാണ്.

സംഭവശേഷം രണ്ട് മക്കളെയും കൂട്ടി ഭർത്താവ് വിപിൻ കടന്നുകളയുകയായിരുന്നു. തിരുവനന്തപുരം സ്വദേശി വിപിനും പത്തനംതിട്ട ആങ്ങമൂഴി സ്വദേശി അശ്വതിയും കോട്ടമലയിൽ വാകടയ്ക്ക് താമസിക്കുകയാണ്. ഇയാൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.