- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫിനാൻസ് സ്ഥാപനത്തിന്റെ ബാങ്ക് ലോക്കറിൽ നിന്നും സ്വർണവുമായി മുങ്ങി; പ്രതി മാസങ്ങളായി ഒളിവിൽ; ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്
കൊച്ചി: ഫിനാൻസ് സ്ഥാപനത്തിന്റെ ബാങ്ക് ലോക്കറിൽ നിന്നും സ്വർണം മോഷണം പോയ കേസിൽ ഒളിവിൽ കഴിയുന്ന പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്. മാസങ്ങളോളമായി പ്രതിയായ എറണാകുളം എലവൂർക്കര പാറക്കടവ് സ്വദേശി ദീപ ദിലീപ് ( 42 ) ഒളിവിലാണ്. സീറ്റൻ മോട്ടോർ ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ് മോട്ടോർ ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ അങ്കമാലി ബ്രാഞ്ച് മാനേജറായി ജോലി ചെയ്തിരുന്ന ദീപ സ്വർണവുമായി കടന്നു കളയുകയായിരുന്നു. തൃക്കരിയൂർ സ്വദേശി രൂപേഷ് നൽകിയ പരാതിയിലാണ് കേസെടുത്തത്. സ്ഥാപനത്തിന്റെ ഡയറക്ടറാണ് രൂപേഷ്.
കഴിഞ്ഞ വർഷം ഏപ്രിൽ 29നും ജൂൺ 18നും കാലയളവിലുള്ള ദിവസമാണ് മോഷണം നടന്നതെന്നാണ് സൂചന. 8 പാക്കറ്റുകളായി സൂക്ഷിച്ചിരുന്ന 775 ഗ്രാം സ്വർണമാണ് ദീപ മോഷ്ടിച്ചത്. ബാങ്ക് ലോക്കറിൽ നിന്നാണ് സ്വർണം കവർച്ച പോയത്. 51,40,000 രൂപ വില വരുന്ന സ്വർണവുമായാണ് പ്രതി കടന്നത്. തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഐപിസി 1860ലെ 409, 420 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷം ജൂൺ മാസത്തിൽ അങ്കമാലി പൊലീസ് ദീപക്കെതിരെ കേസെടുത്തത്. എന്നാൽ ഒളിവിൽ പോയ ദീപയെ ഇതുവരെ പിടികൂടാനായില്ല. ഇന്നാണ് പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.