- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹെലോ..ഗയ്സ് എനിക്ക് പണികിട്ടി..; കോളേജ് വിദ്യാർത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം; പ്രമുഖ യൂട്യൂബർ 'മണവാളനെ' പിടിക്കാൻ വല വിരിച്ച് പോലീസ്; ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കി
തൃശൂർ: കോളേജ് വിദ്യാർത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രമുഖ യൂട്യൂബർ വ്‌ളോഗർ 'മണവാളൻ' എന്ന മുഹമ്മദ് ഷഹീൻ ഷാ യ്ക്കെതിരെ കൂടുതൽ നടപടി. യുട്യൂബറായ മണവാളനെതിരെ തൃശൂർ പോലീസ് ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കി.
കോളേജ് വിദ്യാർത്ഥികളെ കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസുമായി ബന്ധപ്പെട്ടാണ് മുഹമ്മദ് ഷഹീൻ ഷാ എന്ന മണവാളനെതിരായ കൂടുതൽ നടപടി എടുത്തിരിക്കുന്നത്. അന്ന് നടന്ന സംഭവത്തിന് ശേഷം ആൾ ഒളിവിലാണ്. ഇയാളെ കണ്ടെത്താൻ ഇതുവരെ പോലീസിന് സാധിച്ചില്ല.
ഏപ്രിൽ 19നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. തൃശ്ശൂർ കേരളവർമ്മ കോളേജ് റോഡിൽ വച്ച് മോട്ടോര്‍ സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്നു രണ്ട് കോളേജ് വിദ്യാർത്ഥികളെ കാറിടിച്ചു കൊലപ്പെടുത്താൻ മുഹമ്മദ് ഷഹീൻ ഷാ ശ്രമിച്ചുവെന്നാണ് കേസ് വന്നിരിക്കുന്നത്.
ഈ സംഭവത്തിലാണ് പോലീസ് ഇപ്പോൾ തുടർ നടപടികൾ സ്വീകരിച്ചിരിക്കുന്നത്. ഇയാളെ കണ്ടെത്താനായി തൃശൂർ വെസ്റ്റ് പോലീസ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്.