- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉമ്മൻ ചാണ്ടിയെ സമൂഹമാധ്യമം വഴി അധിക്ഷേപിച്ചെന്ന പരാതി: നടൻ വിനായകന് പൊലീസിന്റെ നോട്ടീസ്; മൂന്ന് ദിവസത്തിനകം ഹാജരാകണമെന്ന് നിർദ്ദേശം; ഫ്ലാറ്റ് ആക്രമിച്ചതിന് കോൺഗ്രസ് പ്രവർത്തകർക്കെതിരെ നടന്റെ പരാതി
കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സമൂഹമാധ്യമം വഴി അധിക്ഷേപിച്ചന്ന പരാതിയിൽ നടൻ വിനായകന് പൊലീസ് നോട്ടീസ്. മൂന്നു ദിവസത്തിനുള്ളിൽ ഹാജരാകണമെന്നാണ് നിർദ്ദേശം. കഴിഞ്ഞദിവസം കേസിൽ ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും വിനായകൻ എത്തിയില്ലായിരുന്നു.
ആശുപത്രിയിലായതിനാൽ ഹാജാരാകാൻ കഴിഞ്ഞില്ലെന്നാണ് നടൻ അറിയിച്ചത്. തുടർന്നാണ് മൂന്നു ദിവസത്തിനുള്ളിൽ ഹാജരാകാൻ ആവശ്യപ്പെട്ട് പൊലീസ് വീണ്ടും നോട്ടീസ് അയച്ചത്. അതേസമയം തന്റെ ഫ്ലാറ്റ് ആക്രമിച്ചതിന് കോൺഗ്രസ് പ്രവർത്തകരെ വിനായകൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
നടന്റെ പരാതിയിൽ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. വിനായകന്റെ മൊഴി എടുത്തശേഷം കേസെടുക്കാമെന്ന തീരുമാനത്തിലാണ് പൊലീസ്. ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിന് പിന്നാലെ സമൂഹമാധ്യമത്തിൽ വിവാദപരാമർശങ്ങൾ നടത്തുകയായിരുന്നു.
ഉമ്മൻ ചാണ്ടിയുടെ മരണത്തിന് പിന്നാലെ ഫേസ്‌ബുക്ക് ലൈവിലാണ് വിനായകൻ വിവാദപരാമർശങ്ങൾ നടത്തിയത്. വ്യാപക പ്രതിഷേധമുയർന്നതോടെ നടൻ വീഡിയോ ഫേസ്‌ബുക്കിൽനിന്ന് നീക്കംചെയ്തിരുന്നു. എന്നാൽ, വിനായകനെതിരേ കോൺഗ്രസ് നേതാക്കൾ പൊലീസിൽ പരാതി നൽകി. തുടർന്നാണ് പൊലീസ് നടനെതിരേ കേസെടുത്തത്.
അതേസമയം, വിനായകനെതിരേ കേസെടുക്കേണ്ടെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മന്റെ പ്രതികരണം.




