ആലപ്പുഴ: സിവില്‍ പോലീസ് ഉദ്യോഗസ്ഥന്‍ സ്റ്റേഷന്‍ ഓഫീസില്‍ ജീവനൊടുക്കിയ സംഭവത്തില്‍ വിശദ അന്വേഷണം നടത്തും. പതിനൊന്നാം വാര്‍ഡ് പള്ളിക്കച്ചിറ സന്തോഷ് കുമാര്‍ (44) ആണ് മരിച്ചത്.

മുഹമ്മ പോലീസ് സ്റ്റേഷന്റെ മുകളിലത്തെ നിലയിലാണ് ബുധനാഴ്ച പുലര്‍ച്ചെ ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടുവര്‍ഷമായി മുഹമ്മ സ്റ്റേഷനില്‍ ജോലി ചെയ്ത് വരികയായിരുന്നു. ചൊവ്വാഴ്ച രാത്രി പത്തുമണി മുതല്‍ സന്തോഷ് കുമാറിനെ കാണാതിരുന്നതിനെ തുടര്‍ന്ന് ഒപ്പം ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ അന്വേഷിക്കുകയായിരുന്നു. പുലര്‍ച്ചെ ഒരുമണിയോടെ മുകളിലത്തെ നിലയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇന്‍ക്വസ്റ്റ് നടത്തി മൃതദ്ദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ജീവനൊടുക്കാന്‍ കാരണം സാമ്പത്തിക ബാധ്യതയാണെന്നാണ് സംശയിക്കുന്നതെന്ന് പോലീസ് പറഞ്ഞു. ഭാര്യ: രേഖാമോള്‍, മക്കള്‍: മാളവിക( ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജ് ഒന്നാം വര്‍ഷ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ഥിനി), മിത്ര(മുഹമ്മ ഗവ.എല്‍ പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനി.