സന്നിധാനം: മണ്ഡലകാല ഡ്യൂട്ടിക്കിടെ നിലയ്ക്കലിൽ മദ്യപിച്ച്‌ എത്തി ബഹളമുണ്ടാക്കിയ പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. മലപ്പുറം എം.എസ്.പി ബറ്റാലിയനിലെ എസ്.ഐ ബി. പദ്മകുമാറിനെയാണ് സസ്പെൻ്റ് ചെയ്തത്. നിലയ്ക്കലിൽ മദ്യപിച്ചെത്തി ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്ന പരാതിയെ തുടർന്ന് ഇയാൾക്കെതിരെ നേരെത്തെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടുരുന്നു. കഴിഞ്ഞ മാസം 13 നായിരുന്നു സംഭവം നടന്നത്.

നിലയ്ക്കൽ സബ്ഡിവിഷന്റെ ചുമതലയായിരുന്നു പദ്മകുമാറിന്. ഡ്യൂട്ടി സമയത്ത് മദ്യപിച്ചെത്തി വളരെ മോശമായി പെരുമാറിയെന്നും ആയിരുന്നു തീർത്ഥാടകരുടെ പരാതി.

തുടർന്ന് സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ ഉന്നത ഉദ്യോഗസ്ഥർ ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിരുന്നു. പരിശോധനയിൽ മദ്യപിച്ചതായി തെളിഞ്ഞതിനെ തുടർന്നാണ് വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടത്.