കൊല്ലം: കൊല്ലം ഇരവിപുരം വഞ്ചിക്കോവിലിൽ 50 ചാക്ക് നിരോധിത ലഹരി വസ്തുക്കൾ പിടികൂടിയതായി വിവരങ്ങൾ. ഇരവിപുരം പോലീസ് നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കൾ പിടികൂടിയത്. വാടകയ്ക്ക് എടുത്ത കടമുറിയിലാണ് ഇവ സൂക്ഷിച്ചിരുന്നത്.

പോലീസ് എത്തുന്നതിന് മുൻപ് പ്രതിയായ വഞ്ചിക്കോവിൽ സ്വദേശി ദീപു സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഒളിവിലുള്ള പ്രതിക്കായി അന്വേഷണം തുടങ്ങിയിട്ടുണ്ട്. വിപണിയിൽ 23 ലക്ഷം രൂപ വില വരുന്ന ലഹരി വസ്തുക്കളാണ് പിടികൂടിയതെന്ന് പോലീസ് വ്യക്തമാക്കി.